ഒന്നു വെറുതെ
നടക്കാനിറങ്ങിയ...
ചിന്തകളൊക്കെ വഴിതെറ്റി
ഏതോ കാടുകയറിപോയി..
അനങ്ങാനാവാതെ എന്റെ
കാലുകളോ ഈ വരണ്ട
മണലിലുറച്ചും പോയി..
പയ്യാരം പറഞ്ഞു പിണങ്ങി
പോയത് സ്വപ്നങ്ങളാണെന്നു..
കണ്ണു നിറഞ്ഞപ്പോൾ..
വൈകിയാണ് ഞാനറിഞ്ഞത്..
നേരം തെറ്റി പെയ്യുന്ന
മഴ പോലെ..വെറുതെ
നനഞ്ഞു കലങ്ങാൻ
കണ്ണുകൾക്ക് എന്തോ..
വാശിയുള്ളത്..പോലെ...
തേടി ചെല്ലാൻ കാലുകൾക്ക് മോഹമുണ്ടെങ്കിലും..
പാറകല്ലു പോലെ കനത്ത
ഹൃദയം അനുവാദം
കൊടുക്കുന്നില്ല പോലും.
തൊട്ടു തലോടാൻ..
കൊതിച്ച വിരലുകൾ പോലും..
പരസ്പരം ഞെരിച്ചമർത്തി
ദേഷ്യം തീർക്കുകയാണ്
കാതിൽ എന്നും
വന്നലക്കുന്ന
മനസാക്ഷിയുടെ പ്രാക്കാണ്
ഇന്ന് ശല്യം..
കൊട്ടിയടച്ച വാതിലുകൾ
തള്ളിതുറക്കാൻ കൈകൾക്ക് ശക്തിയില്ലെന്നെങ്ങനെ..
പറഞ്ഞുകൊടുക്കും??
മറുപടി പറഞ്ഞു പറഞ്ഞു
നാക്കിനും മതിയായി.
കേട്ടത് കൂട്ടാക്കാൻ...
മനസ്സിനും മടിയുള്ള കാലത്തോളം..
അവശനായി കിടക്കുന്ന
മസ്തിഷ്കം പോലും
കുറ്റബോധം കൊണ്ടു
ഒരു നിമിഷം മരണത്തെ
കൊതിച്ചുപോകുന്നു..