1....
കണ്ണൊന്നു..നിറഞ്ഞൊഴുകി പുഴയായി..
അതിൽ മുങ്ങി മരിച്ചു വേണം
എനിക്ക് ആത്മശാന്തി നേടാൻ..
2...
ഞരമ്പുകൾ മുറുകണം..
അഴിയാത്ത ഊരാക്കുടുക്കുകളാകണം..
കഴുത്തിൽ മുറുകിയെൻ ശ്വാസം നിലക്കണം...
3...
നഖങ്ങൾ വളരട്ടെ..ഇരുതല മൂർച്ചയുള്ള കത്തിയായി..
അമർന്നിറങ്ങട്ടെയെൻ മാംസകളിൽ...ചീറ്റിതെറിക്കട്ടെയിനി ചോരച്ചാലുകൾ...
അതിൽ പുഴുക്കൾ നീന്തിതുടിക്കട്ടെ..
4...
എല്ലാം മറന്നുവെന്നു പറയുന്നത് ശരിയല്ല..കുറച്ചെങ്കിലും പുകയുന്നുണ്ടാവും.. ഒന്നുകൂടി ആഴത്തിൽ നോക്കിയാൽ ആളിക്കത്താൻ പാകത്തിനുള്ളത്.....
5...കണ്ണടച്ചുറങ്ങി...കണ്ണിൽ ഇരുട്ടിന്റെ കറുപ്പിനെ പുല്കുന്നതാണ്..സുഖമെങ്കിൽ
ഉറങ്ങാനാവാതെ..കണ്ണുതുറന്നു ഇരുട്ടിന്റെ കറുപ്പിനെ ഭയക്കുന്നതാണ് ...വേദന..
6...
നീ ഒരോതവണ കുത്തിയിറക്കി ചോരയൊഴുക്കുമ്പോഴും..
എന്റെ ഹൃദയം മുറിയാതെ നീ സൂക്ഷിച്ചു..
അത് നിന്റേതെന്നു
പറഞ്ഞു നീ അഹങ്കരിച്ചു...
ഒടുക്കം ചോര വാർന്നു ഞാൻ
മരിച്ചപ്പോഴും..നീ പുഞ്ചിരിച്ചു.