2017 മാർച്ച് 8, ബുധനാഴ്‌ച

പെണ്മയുടെ നവരസം

നവഭാവങ്ങളും അഴകിൽ ആടയായണിഞ്ഞവൾ- സ്ത്രീ

കണ്ണീരല്ല..പെണ്മയുടെ കരുത്താണ്
അവളുടെ ആഭരണം.
ചുവരുകളുടെ ഇരുട്ടല്ല
ലോകത്തിന്റെ വെളിച്ചമാണ്
അവളുടെ ഉൾകരുത്ത്‌..

കരുണം.. അവളുടെ വാക്കുകൾ
അതിൽ സ്നേഹത്തിന്റെ ആലിവുണ്ട് അർദ്രതയുണ്ട്..

ശാന്തം സഹനത്തിന്റെ നോവും നൊമ്പരവും അതിൽഒളിപ്പിച്ചു വച്ച കണ്ണീരുപ്പിന്റെ രുചിയുമുണ്ട്

ഹാസ്യം.. ജീവിതം കരയിപ്പിച്ച
കറുത്ത പാഠങ്ങളെ.. ചെറുപുഞ്ചിരിയാൽ സരളം തരണം ചെയ്ത മന്ദസ്മിതം..

ശൃംഗാരിയവൾ..ചെറുപുഞ്ചിരിയിൽ
മോഹങ്ങൾ ഉണർത്തി...
അലിയാത്ത കാരിരുമ്പു പോലും അലിയിച്ചെടുക്കുന്നവൾ...

വെറുപ്പാ(ബീഭത്സ)മാണവൾക്ക്..
മധുരമാം വാക്കുകൾ കൊണ്ട് കരിവളയണിയിക്കുന്ന പിശാചിൻ കരങ്ങളെ..

അത്ഭുതംകൊള്ളുമവൾ ചുറ്റിലും
നിറംമാറി വേദനിപ്പിക്കുന്ന  ആൺമനസ്സുകളെ ഓർത്തെപ്പോഴും..

ഭയമാണവൾക്..മടികുത്തഴിക്കാൻ
ഇരുട്ടിന്റ മറവിൽ വരുന്ന ചോരത്തിളപ്പുകളെ..

ഇനി രൗദ്രഭാവം പൂണ്ടുവാളെടുക്കട്ടെ അവൾ മാനത്തിനു വിലയിടുന്നവന്റെ
കഴുത്തറുക്കുവാൻ.

വീരയായി കൊണ്ടിരുത്തണം
അവളെ സിന്ദൂരകുറിയായ സ്ത്രീത്വത്തിന്റെ കനകസിംഹാസനത്തിൽ.

കൈകൂപ്പണം ഒരിക്കലെങ്കിലും അവളെ ..അണയാത്ത നെയ് വിളക്കായെന്നും എരിയുവാൻ..

Dedicated to all my lovely ladies and women...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ