2017 മാർച്ച് 4, ശനിയാഴ്‌ച

മഴയാം കണ്ണീർ

തിമിർത്തു  മഴ പെയ്തുകഴിഞ്ഞ നിമിഷമാണിപ്പോൾ..

മുളക്കും പല തളിരുകളും..
വിടരും മൊട്ടുകളും..
നനുനനുത്ത ജലകണങ്ങളുമായി...

മോഹങ്ങളിനി ചിറകുവിരിക്കും..
സ്വപ്‌നങ്ങൾ ചിത്രശലഭങ്ങളായി..
തെളിവാനത്തിൽ പറന്നുയരും..

മണ്ണിൻ മണം പരക്കും..
ഈറനണിഞ്ഞ മറുപച്ചകൾ വരും..
മാഞ്ചോലകളിൽ തുള്ളികൾ ഇറ്റിറ്റു വീഴും...

ഒടുക്കം.. ഞാൻ കരഞ്ഞ കണ്ണീരും.. ആരുമറിയാതെ...
മഴയിൽ മണ്ണോട് ചേരും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ