2017 നവംബർ 16, വ്യാഴാഴ്‌ച

നുറുങ്ങുകൾ7

മറക്കുവാൻ പറ്റാത്തതിനെ
ഇടക്കിടെ..
ഓർക്കാതിരിക്കാൻ
പഠിച്ചു തുടങ്ങണം..
അതുപോലെ..
ഓർക്കാൻ..
മടിക്കുന്നവരെ മറക്കാനും
ശ്രമിച്ചു തുടങ്ങണം...

2017 നവംബർ 15, ബുധനാഴ്‌ച

നുറുങ്ങുകൾ 6

സിഗ്നലിൽ കുരുങ്ങിയ
ഇടവേളയിൽ നടത്തിയ
ഓണ്ലൈൻ ഷോപ്പിംഗും,
മണി ട്രാൻസ്ഫെറും
കഴിഞ്ഞു ലോഗൗട്ട്
ചെയ്തു കഴിഞ്ഞപ്പോഴാണ്..
ജനലിനപ്പുറം കലങ്ങിയ
കണ്ണുമായി ഭിക്ഷ തേടിയ
കുഞ്ഞിനു ഒന്നും ട്രാൻസ്ഫർ
ചെയ്തില്ലല്ലോ എന്നോർത്തു
പശ്ചാത്താപം തോന്നിയത്!!

2017 നവംബർ 14, ചൊവ്വാഴ്ച

നുറുങ്ങുകൾ5

ഒരുമിച്ചൊരു കഥ പറഞ്ഞു
നടക്കാൻ തുടങ്ങിയ..
"നമ്മളാണത്രെ"
കഥ തീർന്നപ്പോളേക്കും
രണ്ടിടങ്ങളിലിരുന്നു
വിതുമ്പി കരഞ്ഞത്...

നുറുങ്ങുകൾ4

പകൽ വെളിച്ചത്തിൽ
എന്നെക്കാൾ വളർന്നു
തോൽപിക്കാൻ ശ്രമിച്ച
നിഴലിനെ..
എനിക്കൊന്നു
മെരുക്കാനായത്...
ഞാനൊന്നു ഇരുട്ടിലേക്ക്
മാറി നിന്നപ്പോൾ മാത്രമാണ്...

നുറുങ്ങുകൾ3

ഒറ്റക്കൊരു യാത്ര പോണംന്നു
നിരീച്ചിട്ടു കൊറെയായി...
കൂടെ കൂട്ടാൻ ആളില്ലാഞ്ഞിട്ടല്ല...
കലപിലകൂടി കൂടെ
വരുന്നവർ..
യാത്രയുടെ ഓർമകൾ
പങ്കിട്ടെടുത്തു
മുങ്ങുമോ എന്നു ഭയന്നിട്ടാണ്...!!

നുറുങ്ങുകൾ2

അലക്കൊഴിഞ്ഞിട്ടു കാശിക്ക്
പോകാൻ നേരമില്ലെന്നു
പ്രാകിയവരാണത്രേ
ഇന്ന് വെറുതേയിരുന്നു
തിരയെണ്ണുന്നത്...

അന്നു വെറുതേ നേരംപോക്കിയവരോ...
ഇന്ന് നിൽക്കാൻ നേരമില്ലാതെ
നെട്ടോട്ടവും...

ഇതാണത്രെ.. ജീവിതം...😏😏

നുറുങ്ങുകൾ 1

ഇനിയും കരളു പങ്കിടാൻ വയ്യ...
സ്നേഹിക്കുമാത്മാക്കൾക്
പകുത്തു കൊടുത്തു ഞാൻ..
ബാക്കി വച്ചതു..
ചെറിയൊരു കഷ്ണം മാത്രം..
അതെനിക്കിനിയൊന്നു ജീവിക്കുവാൻ വേണ്ടി...

2017 നവംബർ 13, തിങ്കളാഴ്‌ച

അങ്ങിനെ

ഇതെന്ത് ഈശ്വരാ..
എനിക്ക് "ഇങ്ങനെ"
എന്നു വിലപിച്ചു
തീരുന്നിടത്തു നിന്നാണ്..
നമ്മൾ പല "അങ്ങിനെ"
കളുടെയും വില
തിരിച്ചറിയുന്നത്..

അങ്ങനെ ആയിരുന്നേനെ..

മറവി ഒരു മരുന്നായിരുന്നുവെങ്കിൽ..
ഒരു കുപ്പി ഒന്നിച്ചു കുടിച്ചു
ഞാൻ എല്ലാം ഒന്നിൽ
നിന്നും തുടങ്ങിയേനെ...

ഉറക്കം ഒരു ഒളിച്ചോട്ടമായിരുന്നെങ്കിൽ.
ഒരുപാടു സ്വപ്‌നം കണ്ടുറങ്ങി..
മറുജന്മത്തിലെ രാജാവായി
മാറിയേനെ...

തെറ്റുകൾ പാഠമായിരുന്നെങ്കിൽ..
ആ പാഠാവലി ഒന്നിച്ചിരുന്നു
പഠിച്ചൊരിക്കലെങ്കിലും
ഞാൻ ജയിച്ചിരുന്നേനെ..

മൗനം ഒരു സമ്മതമായിരുന്നെങ്കിൽ..
നിന്റെ അരണ്ട ഏകാന്തതകളിൽ..
വെളിച്ചം പകരാൻ
ഞാനൊരു മെഴുതിരിയായേനെ

മരണം രംഗബോധമില്ലാത്ത
കോമാളിയാണെങ്കിൽ..
ഒരുപാട് തമാശപറഞ്ഞൊന്നു
കെട്ടിപുണർനേന്നെ

2017 നവംബർ 12, ഞായറാഴ്‌ച

പറയാതെ വയ്യ

പറയാതെ വയ്യ..
മനസ്സിൽ
കനലെരിയുകയാണ്
നെരിപോട് കണക്കെ...
ഓരോ ചെറുകാറ്റിലും
ചുവന്ന നാളങ്ങൾ
ആളിയെരിയുകയാണ്‌..
അകം പുറം
ചൂടേറി പൊള്ളുകയാണ്..
തൊലിയുരിയുകയാണ്..
ഒടുക്കം നിന്റെ
കാത്തിരുപ്പിനോടുവിൽ
ബാക്കിയവുന്നത്
എന്റെ ഒരു പിടി ചാരം
മാത്രമാവും..

നീ

നിന്റെ നീരേറ്റു
തളിർക്കാൻ കൊതിച്ചു..
കരിഞ്ഞുപോയ
വിത്തായിരുന്നു ഞാൻ..

നീയോ?.. പെയ്യാൻ മടിച്ചു..
ഒരു ചെറുകാറ്റിന്റെ
വിളിയിൽ വഴിമാറി
പോയ മഴമേഘവും.