2017 നവംബർ 13, തിങ്കളാഴ്‌ച

അങ്ങനെ ആയിരുന്നേനെ..

മറവി ഒരു മരുന്നായിരുന്നുവെങ്കിൽ..
ഒരു കുപ്പി ഒന്നിച്ചു കുടിച്ചു
ഞാൻ എല്ലാം ഒന്നിൽ
നിന്നും തുടങ്ങിയേനെ...

ഉറക്കം ഒരു ഒളിച്ചോട്ടമായിരുന്നെങ്കിൽ.
ഒരുപാടു സ്വപ്‌നം കണ്ടുറങ്ങി..
മറുജന്മത്തിലെ രാജാവായി
മാറിയേനെ...

തെറ്റുകൾ പാഠമായിരുന്നെങ്കിൽ..
ആ പാഠാവലി ഒന്നിച്ചിരുന്നു
പഠിച്ചൊരിക്കലെങ്കിലും
ഞാൻ ജയിച്ചിരുന്നേനെ..

മൗനം ഒരു സമ്മതമായിരുന്നെങ്കിൽ..
നിന്റെ അരണ്ട ഏകാന്തതകളിൽ..
വെളിച്ചം പകരാൻ
ഞാനൊരു മെഴുതിരിയായേനെ

മരണം രംഗബോധമില്ലാത്ത
കോമാളിയാണെങ്കിൽ..
ഒരുപാട് തമാശപറഞ്ഞൊന്നു
കെട്ടിപുണർനേന്നെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ