പുതിയൊരു ശ്രുതി തേടും
ഇന്നീ പൊൻതമ്പുരു തന്ത്രികൾ...
നവകേളിപദമാടും
ദേവാംഗനതൻ അംഗുലികൾ..
പൊന്മണികൾ കിലുങ്ങുന്ന കാൽചിലങ്ക പോലെ...
നവഭാവങ്ങൾ തിരയിടുന്ന നയനങ്ങൾ പോലെ...
മിഴിയിണയിൽ വിരിയുന്ന
ലാസ്യഭാവന.
കാൽചുവടിൽ തെളിയുന്നു നടനചാരുത.
ലയലാസ്യഭാവങ്ങൾ അലിയുന്ന പല്ലവികൾ...
ത്രിപുടമാം താളത്തിൽ
മുറുക്കുന്ന സ്വരജതികൾ...
സുഖഭരിത സംഗീത മേളം..
സപ്തസ്വരഭരിത സംഗീത മേ/താളം..
ഹൃദയാരവിന്ദങ്ങൾ
പൂക്കുന്ന കാലം
ഇന്ന്..പലവഴി വന്നലിയുമീ
മകരന്ദഗന്ധം...
നുകരാനായി നാമോന്നു ചേരാം.
ഇനി പിരിയില്ലെന്നൊരു വാക്ക് നേരാം