2019 ഓഗസ്റ്റ് 13, ചൊവ്വാഴ്ച

മാഞ്ഞു പോകുന്ന ഉണ്ണികൾ

*എന്നും നമ്മുടെ കണ്മുന്നിൽ നിന്നും മറഞ്ഞു പോകുന്ന പിഞ്ചോമനകൾക്ക് വേണ്ടി....വേദനയോടെ*
കുഞ്ഞേ...എന്റെ കയ്യകന്നുപോയ...
ദൂരമത്രയും നീ കരഞ്ഞിരുന്നുവോ?...
നിന്റെ മിഴിയൊന്നു മിന്നും മുന്നേ
ഏതോ കരാളൻ റാഞ്ചിയകന്നതും
നീ അറിഞ്ഞിരുന്നുവോ?
നീയറിയുന്ന മുഖങ്ങളെ കാണാതെ
ഒരുവേള നിന്റെ പിഞ്ചു ഹൃദയം പിടഞ്ഞിരുന്നിരിക്കണം
വാവിട്ടു കരഞ്ഞ നിന്റെ മുഖം
പൊത്തിപിടിച്ചത് ഏത് ബീഡി
കറപുരണ്ട കൈകളായിരിക്കും??
വിശന്നുകരഞ്ഞ നിന്നെ..
മയക്കിയുറക്കിയത് ഏതു
മുഷിഞ്ഞസാരിത്തുമ്പിലായിരിക്കും..
ഇരുട്ടിനെ ഭയക്കുന്ന നിന്റെ കണ്ണുകൾ
ഒടുക്കമെത്തിയതു വെളിച്ചം മറഞ്ഞ
കുടുസു മുറിയിലായിരിക്കും..
എത്രയെത്ര രാത്രികളിൽ..ചിന്തയുടെ കൂർത്തമുനകൊണ്ട്ഞെട്ടിയുണർന്നത്
നിന്റെ കണ്ണുകളിൽഅവരാഴ്ത്തിയിറക്കിയ
ശൂലമുനയുടെ മൂർച്ചയായിരിക്കാം
ഇങ്ങിവിടെ..പടുതിരി കത്തുന്ന
വിളക്കിനു മുന്നിൽ.. കലങ്ങി തളർന്ന കണ്ണുകളിൽ...പ്രാർത്ഥന തുടരുന്നു...
ഇന്നെന്റെ നേർക്കു ഭിക്ഷക്കായി നീട്ടുന്നയോരോ കണ്ണിലും ഉണ്ണീ
നിന്റെ ചിരിയുടെ തിളക്കം തേടുന്നു.
എണ്ണ വറ്റി പാറി പറക്കുന്ന
ചെമ്പിച്ച മുടിയിഴകളിൽ..
അറിയാതെ എന്റെ കൈകൾ തലോടിപോകുന്നു...
ജനലഴികളിലൂടെ ഇരചിറമ്പി
വരുന്ന ഓരോ ചുടുകാറ്റിലും..
എന്നും പ്രതീക്ഷിക്കുന്നത് ഒരേയൊരു പിൻവിളി മാത്രം..
എന്നും ഉമ്മറവാതിൽപടി തുറക്കുമ്പോൾ..കണി കാണാൻ കൊതിക്കുന്നതും
ഒന്ന് മാത്രം...

തീവ്രത

ഇന്ന് നമുക്കിടയിൽ ജനിച്ച
നിശ്ശബ്ദത... എന്തോ....
വളരെ തീവ്രമാണ്...
പരസ്പരം "അറിയാവുന്ന" രണ്ടു
പേർക്കിടയിൽ... അദൃശ്യമായ
ഒരു തെറ്റിദ്ധാരണയുടെ ഒരു
മുഖംമൂടി അണിയിച്ചു സ്വയം
വിജയിച്ചു എന്നു വരുത്തിതീർക്കാൻ
വേണ്ടി മാത്രം ഉള്ള ഒരു silence..
എന്നും എനിക്ക് ജയിക്കാൻ...ഞാൻ മാത്രം വിചാരിച്ചാൽ പോരായിരുന്നു.. അവിടെയാണ് ഞാൻ എന്നും തോറ്റുപോയത്...ഇന്നും...ഇപ്പോഴും!!
ഞാൻ ഇതുവരെ ജയിച്ചതും... ഒന്നും
ഒറ്റക്കായിരുന്നില്ല!
ഒരിക്കൽ "തോറ്റു പോയപ്പോൾ" കണ്ണുപൊത്തി കുത്തിയിരുന്നുപോയപ്പോൾ...
അദൃശ്യമായി അടുത്തതും... അറിഞ്ഞതും
പങ്കുവച്ചതും... ഒടുവിലെന്നെ എന്നെക്കാൾ
അറിഞ്ഞിട്ടും...എന്നിലെ ചോര പോലെ
എന്നിൽ ഒഴുകുന്ന ഒരു സ്നേഹമുണ്ട്...
അതിലേറെ...ഒരിക്കൽ വറ്റിവരണ്ട
ഉറവയിൽ നീരു പൊടിഞ്ഞു

ഗസൽ

നയന മനോഹര
രാത്രിയിൽ വിടരും
പനിനീർ പൂവിനു
പ്രണയം...

 പുലരൊളിയേകിയ
സ്നേഹാമൃതമായി
പൂവിൽ വിരിയും
മധുരം..

സഖിയാം ശലഭം
വാരിപുണർന്നു
പകരും സ്നേഹ
മരന്ധം...

ഇരവിൻ ശ്രുതിയിൽ...
മൂളിയ ഗാനം പതിയെ
കാറ്റിലലിഞ്ഞു...

മഞ്ഞിൻ കുളിരിൽ...
പൂമണമായത്
തെന്നലിലലിഞ്ഞു
പടർന്നു..

ഇറ്റിറ്റു വീഴും
ഹിമകണം തളിരിൽ
ഒരു രോമാഞ്ചം പകർന്നു..

പുളകം കൊള്ളും
പൂവിന്റെ ചിരികണ്ടു
ചന്ദ്രിക പതിയെ
പുഞ്ചിരിച്ചു...

നയന മനോഹര
രാത്രിയിൽ വിടരും
പനിനീർ പൂവിനു
പ്രണയം...

പുലരോളിയേകിയ
സ്നേഹാമൃതമായി
പൂവിൽ കിനിയും
മധുരം...
ശ്രീ...

2019 ഫെബ്രുവരി 22, വെള്ളിയാഴ്‌ച

കഴപ്പ്

ചിലരുണ്ട്...ധമനിയിലെ
രക്തം മുഴുവനും ബീജമായി..
പിഴിഞ്ഞു കളഞ്ഞാലും....
ഒന്നൂടെ ശ്രമിക്കും...വെറുതെ...
അവസാനഞരമ്പിന്റെ
തുമ്പിലും കാമത്തിന്റെ
അരണ്ട തരിപ്പ് തിരയുന്നവർ...

മടങ്ങി വരവുകൾ

വളരെ ദൂരം മുന്നോട്ട് പോയെന്നു
മനസിലാക്കി തുടങ്ങിയത്...
ഈ ദൂരമത്രയും തിരിച്ചൊന്നു നടക്കാൻ ശ്രമിച്ചപ്പോൾ മാത്രമാണ്..

കാലം തെളിച്ച വഴിയിലൂടെ...
നടന്നു നീങ്ങുമ്പോൾ...
സ്വയം പോരാളിയെന്നു അഹങ്കരിച്ചു...
വെറുതെയെന്ന്.. കാലം തന്നെ
തെളിയിച്ചുതന്നു...

നേടിയെടുത്തതും,പിടിച്ചടക്കിയതും...
തട്ടിപ്പറിച്ചതും,വിട്ടുകൊടുത്തതും...
ദാനം ചെയ്തതും, വിലപറഞ്ഞതും...
ഒക്കത്തിനുമുള്ള
കടപാടു കണക്കുകൂട്ടിപ്പോൾ....
ഈ വിദ്യാലയത്തിന്റെ
തുലാതട്ടു താണു തന്നെയിരുന്നു...

മുൻപെന്നോ പുഞ്ചിരിച്ചു
കടന്നുപോയ..
ആ നടഗോപുരം..
ഇന്നു മുഖം മിനുക്കി
പ്രൗഢിയിൽ നിൽക്കുമ്പോൾ...
ജീവിതം ജയിച്ചു കയറി വന്ന
ഞാനാണ് തോറ്റുപോയത്..

എഴുകടലും കടന്നു
ജീവിതം വരച്ചു തീർത്തപ്പോഴേക്കും...
കളാവു പടർന്ന കടലാസിൽ..
ഇറ്റുവീണ കണ്ണീരുകൊണ്ടു
നിറം മങ്ങി തുടങ്ങിയിരുന്നു

കാണാപാഠം പഠിച്ച കവിതകളുടെ ഈരടികൾ..
കടലാസു താളിലെ കണക്കിന്റെ പോർവിളികൾ...
മരപലകയിൽ വരച്ച
കുസൃതിയുടെ ഭാവനകൾ...
മറവിയോട് പടവെട്ടി
എഴുതിയ പരീക്ഷയെന്ന പേടികൾ...
കളിച്ചു കൊതിതീരാത്ത
മൈതാനത്തിന്റെ
പിൻവിളികൾ...
കൈത്തടം ചുവപിച്ച ചൂരൽ തണ്ടുകൾ..

ഓർമകളുടെ മറന്നു തുടങ്ങിയ
സുഖമുള്ള മധുരം നുണയാൻ...
സൗഹൃദത്തിന്റെ കണ്ണികൾ..
വിളകി ചേർന്നു തിരികെവന്നപോഴേക്കും
നടന്നുതീരാത്ത ദൂരത്തേക്ക്..
ഭൂതകാലം ഒളിച്ചു മാറിപോയിരുന്നു..

നിശബ്ദത

നിശബ്ദത....

നിശബ്ദത..
ചിലർക്കത് സഹനമാണ്..
ഉള്ളെരിയുന്ന വേദന,
മിണ്ടാതെ..കടിച്ചമർത്തുപോഴും
അറിയാതെ നിറഞ്ഞുപോകും
കണ്ണിലെന്നും കണ്ണീർതുള്ളികൾ...

നിശബ്ദത...
പലർക്കും വിരഹത്തിന്റെ
വാൾമുനയാണ്‌...
ഹൃദയത്തിൽ,ഒറ്റപെടലിന്റെ മുറിപ്പാട്
കോറി വരയ്ക്കപ്പെടുമ്പോളും
മൗനം കൊണ്ടു മരുന്നുപുരട്ടും അവർ..

നിശബ്ദത.. മറ്റു ചിലർക്കു.
ഒഴിഞ്ഞുമാറലാണ്‌...
ഒന്നു മുഖം തരാതെ...
അദൃശ്യമായ ദൂരത്തേക്കു
ഒന്നും മിണ്ടാതെ പോയി
ഒറ്റക്ക് വേരിറങ്ങുന്നവർ

ചിലർക്കെങ്കിലും..
നിശബ്ദത പ്രണയമാണ്...
ഉള്ളിൽ പൂവണിഞ്ഞ
പ്രേമം പോലും..
മിണ്ടാതെ.. പറയാതെ..
ഒരുചെറു പുഞ്ചിരിയിൽ
കൈമാറും ഇവർ..

ചിലർക്ക് നിശബ്ദത...
പ്രതികാരമാണ്!!
കനലെരിയുന്ന മനസ്സിൽ...
ഊതിയുരുക്കി മൂർച്ച കൂട്ടിവെച്ചു
യുദ്ധം കാത്തിരിക്കുന്ന
വെറിയുടെ പടവാളാണത്..

നിശബ്ദത...
ഒരുതരത്തിൽ മരണമാണ്..
ആറടി മണ്ണിന്റെ ഇരുണ്ട
ചുവരുകൾക്കിടയിൽ
ജയിച്ചു നേടിയാതൊക്കെയും
മൂടിവെച്ചു..
മൗനം കൊണ്ടുള്ള
യാത്ര പറച്ചിലാണ്...