വളരെ ദൂരം മുന്നോട്ട് പോയെന്നു
മനസിലാക്കി തുടങ്ങിയത്...
ഈ ദൂരമത്രയും തിരിച്ചൊന്നു നടക്കാൻ ശ്രമിച്ചപ്പോൾ മാത്രമാണ്..
കാലം തെളിച്ച വഴിയിലൂടെ...
നടന്നു നീങ്ങുമ്പോൾ...
സ്വയം പോരാളിയെന്നു അഹങ്കരിച്ചു...
വെറുതെയെന്ന്.. കാലം തന്നെ
തെളിയിച്ചുതന്നു...
നേടിയെടുത്തതും,പിടിച്ചടക്കിയതും...
തട്ടിപ്പറിച്ചതും,വിട്ടുകൊടുത്തതും...
ദാനം ചെയ്തതും, വിലപറഞ്ഞതും...
ഒക്കത്തിനുമുള്ള
കടപാടു കണക്കുകൂട്ടിപ്പോൾ....
ഈ വിദ്യാലയത്തിന്റെ
തുലാതട്ടു താണു തന്നെയിരുന്നു...
മുൻപെന്നോ പുഞ്ചിരിച്ചു
കടന്നുപോയ..
ആ നടഗോപുരം..
ഇന്നു മുഖം മിനുക്കി
പ്രൗഢിയിൽ നിൽക്കുമ്പോൾ...
ജീവിതം ജയിച്ചു കയറി വന്ന
ഞാനാണ് തോറ്റുപോയത്..
എഴുകടലും കടന്നു
ജീവിതം വരച്ചു തീർത്തപ്പോഴേക്കും...
കളാവു പടർന്ന കടലാസിൽ..
ഇറ്റുവീണ കണ്ണീരുകൊണ്ടു
നിറം മങ്ങി തുടങ്ങിയിരുന്നു
കാണാപാഠം പഠിച്ച കവിതകളുടെ ഈരടികൾ..
കടലാസു താളിലെ കണക്കിന്റെ പോർവിളികൾ...
മരപലകയിൽ വരച്ച
കുസൃതിയുടെ ഭാവനകൾ...
മറവിയോട് പടവെട്ടി
എഴുതിയ പരീക്ഷയെന്ന പേടികൾ...
കളിച്ചു കൊതിതീരാത്ത
മൈതാനത്തിന്റെ
പിൻവിളികൾ...
കൈത്തടം ചുവപിച്ച ചൂരൽ തണ്ടുകൾ..
ഓർമകളുടെ മറന്നു തുടങ്ങിയ
സുഖമുള്ള മധുരം നുണയാൻ...
സൗഹൃദത്തിന്റെ കണ്ണികൾ..
വിളകി ചേർന്നു തിരികെവന്നപോഴേക്കും
നടന്നുതീരാത്ത ദൂരത്തേക്ക്..
ഭൂതകാലം ഒളിച്ചു മാറിപോയിരുന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ