2017 സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

Song2 sept 2017

മഴയിൽ നനഞ്ഞ തളിരാമ്പലോ....
മിഴികൂമ്പി...
വിരലിൽ പടർന്ന കുളിർ തെന്നലോ....

ഉയിരിൽ കലർന്ന തേൻ കണമോ..
മധുതൂകി..
വിടരാൻ മറന്ന മലർവാകയോ...

കടന്നു പോകും വഴികളിൽ..
പാദം തഴുകും പുൽ കൊടി നീ.
അലിഞ്ഞു ചേരും ഓർമകളിൽ
ആർദ്രമാം നിലാകുളിർ നീ

പനിനീരോ...പാൽനിലവോപെയ്തൊഴുകും തേൻ മഴയോ...

Song sept 2017

കൈ കോർത്തലഞ്ഞ പാതകൾ...
പുൽചാർത്തണിഞ്ഞു പോയ്‌...

ഒന്നായി നെയ്ത സ്വപ്നവും
മഴയായ് പെയ്തു തോർന്നു പോയ്...

ഈ നീലവാനിലന്നു നാം...
ഒരു മേഘമായി..ഒഴുകി...

തളിരാർന്ന മുല്ല മൊട്ടുപോൽ..
വിരിയുന്നു നൂറു കനവുകൾ...
പടരാൻ കൊതിച്ച വള്ളിപോൽ...
നാം അലയുന്നു നമ്മിലലിയുവാൻ...

ഈ പുല്മേട്ടിൽ അന്ന് നമ്മളരുവിയായി.....ഒഴുകി.. പതിയെ....

ഈ കാട്ടുപാതയെ പുണരുന്ന
കോടമഞ്ഞിലും...
ഒരു മൺചിരാതിലെ...
അണയാത്ത നെയ് തിരികളായി....

ഒരു മയിലായി വിരിഞ്ഞുണർന്നുവോ..നീ അഴകേ....ഇനിയും...