കൈ കോർത്തലഞ്ഞ പാതകൾ...
പുൽചാർത്തണിഞ്ഞു പോയ്...
ഒന്നായി നെയ്ത സ്വപ്നവും
മഴയായ് പെയ്തു തോർന്നു പോയ്...
ഈ നീലവാനിലന്നു നാം...
ഒരു മേഘമായി..ഒഴുകി...
തളിരാർന്ന മുല്ല മൊട്ടുപോൽ..
വിരിയുന്നു നൂറു കനവുകൾ...
പടരാൻ കൊതിച്ച വള്ളിപോൽ...
നാം അലയുന്നു നമ്മിലലിയുവാൻ...
ഈ പുല്മേട്ടിൽ അന്ന് നമ്മളരുവിയായി.....ഒഴുകി.. പതിയെ....
ഈ കാട്ടുപാതയെ പുണരുന്ന
കോടമഞ്ഞിലും...
ഒരു മൺചിരാതിലെ...
അണയാത്ത നെയ് തിരികളായി....
ഒരു മയിലായി വിരിഞ്ഞുണർന്നുവോ..നീ അഴകേ....ഇനിയും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ