2017 ജൂലൈ 8, ശനിയാഴ്‌ച

പളുങ്ക് സത്യങ്ങൾ

പാലിക്കപ്പെടാത്ത സത്യങ്ങളുടെ തടവറയിലാണ് ഞാൻ...
നെഞ്ചോട് ചേർത്തു വച്ച്
ആണയിട്ടെങ്കിലും..പളുങ്ക്
പോലെ പൊട്ടിപോയ സത്യങ്ങൾ...
ഇരുണ്ട ഇടനാഴികളിൽ..
മനസ് പശ്ചാത്തപിക്കുമ്പോൾ...
കാലിൽ തുളച്ചു ചോര
പൊടിക്കുന്നത്..ആ പളുങ്ക്
തരികളാണ്....
ആത്മാവിൽ കലർന്ന
ആത്മബന്ധത്തിലും..
കരിനിഴൽ പടർത്തി..
ഇരുട്ട്പോൽ കറുത്തു
പുകഞ്ഞിരുന്നതും..
പാലിക്കാൻ മറന്നയാ
സത്യമായിരുന്നു...
മുഖം പൊത്തി കരഞ്ഞതും..
ഒന്നും മൊഴിയാതെ
അകന്നതും...
ഏകാന്തതയെ കെട്ടിപിടിച്ചിരുന്നതും..
ചിരിക്കാൻ കൂടി
മറന്നതും...
പാലിക്കാൻ മറന്നയാ
വാക്കിന്റെ വേദനയാലായിരുന്നു...
ഇനിയില്ല..ഒരിക്കലും
പാഴ്വാക്കുകളുടെ സൂചിമുനകൾക്ക്
തറിച്ചിറങ്ങാൻ പാകത്തിൽ ഈ ദേഹം