2025 സെപ്റ്റംബർ 2, ചൊവ്വാഴ്ച

Onapolika 2025

Intro BGM

PALLAVI..

തിരികെ....ഒന്നായി നാം....
പല നാൾ നടന്ന പാതകൾ...

മലർ മൊട്ടു പോൽ കോർക്കണം... 
ഇനിയും...ഇനിയും..ഇനിയും...

മേഘമായി കാലം...
ഒഴുകി മറഞ്ഞു...
പൊഴിയുമീ പൊൻസന്ധ്യയിൽ..... 
 
ചാമരം വീശി...
സ്മൃതിയുടെ കൈകൾ..
ലോലമാം മൺവീണയിൽ...

തിരികെ ഒന്നായ് നാം...
ഇനിയും....ഇനിയും...ഇനിയും..

ANUPALLAVI BGM – 

ഒഴുകും പുഴ തൻ അലയിൽ..ഇനി നാം..
നീരാടാം...
തെന്നൽ തഴുകും...സ്നേഹം...

മഴയിൽ വിരിയും വില്ലിൻ.. നിറജാലം..
മയിലഴകായ്
മഞ്ഞിൽ...പൂവിൻ തേൻകണമായ്....

തിരുവോണം പൂവണിഞ്ഞു പൊൻ പുടവചാർത്തിയൊരു ഗ്രാമകന്യയായ്

പദമാടി നൂപുരങ്ങൾ ധ്വനി ലയമായി..


ഇതളോരം തഴുകിയൊഴുകുമൊരു 
നേർത്ത കണികയുടെ ആർദ്രനീലിമയിൽ....
ഒന്നാകാം സാന്ധ്യരാഗലയ ശ്രുതിയായി...

ഇനിയും..വരും വഴിയിൽ....
ഇളം കാറ്റിൽ വന്നലിയാം..
പറയാതകലും....
മിഴികൾ നനയും
വാചാലമീ മൗനം...
വാചാലമീ മൗനം...

ചിങ്ങ/ഓണനിലാവിൽ പൂക്കൂടയേന്തി/ചൂടി മന്നൻ വരവായി...
മാവേലി തമ്പ്രാനെ തെയ് തെയ് തകതോം 

തിരുവാതിര ആവണി പൂപ്പൊലി മേളം മുറുകും നേരം/ രാവിൽ.
മാവേലി തമ്പ്രാനെ തെയ് തെയ് തകതോം

ഇതളോരം.....(repeat)

CHARANAM  BGM - 

തിരികെ....ഒന്നായി നാം..
പല നാൾ നടന്ന പാതകൾ..
മലർ മൊട്ടു പോൽ കോർക്കണം... 
ഇനിയും...ഇനിയും..ഇനിയും..

ENDING BGM

2025 ജൂലൈ 14, തിങ്കളാഴ്‌ച

with praseeth 2025

തിരികെ....ഒന്നായി നാം..
പല നാൾ നടന്ന
ദൂരങ്ങളിൽ...
മലർ മൊട്ടു പോൽ 
കൈകോർക്കുവാൻ... ഇനിയും...ഇനിയും...(Slow portion)

കാലം മേഘമായി മാഞ്ഞകലേക്ക് പോയ്...
നിലാവായി ഓർമകൾ ....
പൊഴിയുമീ സന്ധ്യയിൽ..

മിഴികൾ തേടുന്നേതോ ഓർമതൻ താളുകൾ...
അതിൽ എന്നോ മറന്ന
പൊൻപീലികൾ... പെരുകിയോ?....

തിരികെ വന്നണയാൻ  ഇന്നിനിയുമൊരു പൂക്കാലം...
ഈ പുതുമണ്ണിൽ പെയ്ത
മഴപോൽ നനഞ്ഞുവോ??..


(പെണ്ണുങ്ങൾ ഡാൻസ് ചെയ്യാൻ ഉള്ള മോഹിനിയാട്ടം  bit below 4 lines)

ചിങ്ങപൂവിൻ തേനുണ്ണാൻ കൊതി കൊള്ളും താരുണ്യം...
ഈ നീലനിലാവിൽ ചേലകസവിൽ തഞ്ചും ലാവണ്യം...
മാരികാവിൽ മിന്നി കത്തും
പൊന്നിൻ തിരിനാളം
ചുറ്റും ഓണപാട്ടിൽ 
താളം വെക്കും തങ്കതള മേളം

മഞ്ഞലയിൽ നന്ദുണികൾ തിരയാടും താളം..
കസവു തുന്നിയ ചേലത്തുമ്പിൻ ചിലംബോലി മേളം..
ഓർമ്മചെണ്ടിനിതളിൽ വിരിയും മഴവിൽ നാളം..