2017 ഏപ്രിൽ 25, ചൊവ്വാഴ്ച

ഭയന്നോട്ടം

ഭയന്നോടാൻ ഒരുങ്ങവേയാണ്...
കാലിൽചെരിപ്പില്ലെന്നറിഞ്ഞത്.
ഇട്ടത് കട്ടി കൂടിയ തുകൽചെരിപ്പ് തന്നെ...
ഓടവേ വേദനിക്കരുതല്ലോ..

പുറത്തു കത്തുന്ന വെയിലാണ്..
അതുകൊണ്ട് വിലകൂടിയ
വസ്ത്രമണിയാം..
ഭയം അകത്താണെങ്കിലും..
പൊള്ളുന്നത് എന്റെ ദേഹമല്ലേ?..
അത് വേണ്ടാ..

വിശപ്പുണ്ടെനിക്ക്..കാലി വയറിൽ.
ഭയന്നോടണ്ട...കഴിച്ചത്..
മൃഷ്ടാന ഭോജനം തന്നെ..
ഇനി കഴിഞ്ഞില്ലെങ്കിലോ?...

ഓടേണ്ടത് ഇരുട്ടിലേക്കാണ്..
വഴി തെറ്റരുത്..അപകടം പറ്റരുത്..
തിരിച്ചു വരരുത്..
എടുത്തത് ഇരുട്ടിനെ പകലാക്കുന്ന
വെള്ളി വെളിച്ചമാണ്...

കുത്തിനിറച്ച ഭാണ്ഡത്തിൽ...
നാളേക് ഉള്ള വസ്ത്രം കരുതി..
വിശപ്പിനുള്ള ഭക്ഷണം കരുതി..
തണുത്തുറയാതിരിക്കാൻ കമ്പിളികരുതി.
ഭയനോട്ടത്തിൽ..
എന്നെ ഞാൻ തന്നെനോക്കണമല്ലോ..
പരിക്കില്ലാതെ...

മടങ്ങി വരരുതെന്ന തീരുമാനത്തിൽ
പടികടക്കവെ..ചുവടെടുക്കവെ..
പിൻവിളി പോലെ വന്ന കരച്ചിലിൽ..
പിന്നെയും ചോർന്നു പോയത്..
ഒരുകൂട്ടി വച്ച ധൈര്യമാണ്...

2017 ഏപ്രിൽ 4, ചൊവ്വാഴ്ച

Song 8 sangeeths

മൂകമായി തായ്മനം തേങ്ങി.
കണ്ണീരായതു പെയ്തിറങ്ങി

കരിയുമീ പൂമരം
ഇരുളുമീ വാനവും
അണയുവാൻ ഈ നിലവിളക്കും..ഓ..ഓ...ഓ...

നീയാണെന്നുമെൻ പൊന്നുണ്ണി...
നിൻ ചിരിയാലെൻ മനം തുളുമ്പി...
എന്നിലലിഞ്ഞൊരു പുണ്യം നീ..
എന്നെയറിഞ്ഞ സുകൃതം നീ..
നിനക്കായ് നേർന്ന എൻ പ്രാർത്ഥനകൾ..
പടുതിരിയായ് എരിഞ്ഞടങ്ങി..

ഈ മനം നിനക്കായ് വിങ്ങി..
നിൻ വിളി കേൾക്കാൻ കൊതിച്ചു..

പറയാതെ നീ പടിയിറങ്ങി..
അകലത്തെങ്ങോ മാഞ്ഞകന്നു..
പിൻവിളിപോലും കേൾക്കാതെ..
നിൻവഴി തേടി നീ നടന്നകന്നു...
നിനക്കായ് പാടിയ ഈ താരാട്ടും
ഈ പടിവക്കിൽ വീണുടഞ്ഞു...
അമ്മതൻ പൊന്മനം നീറി..
ചുടു നറുനീരായി മണ്ണടിഞ്ഞു...

മൂകമായി തായ്മനം തേങ്ങി.
കണ്ണീരായതു പെയ്തിറങ്ങി

കരിയുമീ പൂമരം
ഇരുളുമീ വാനവും
അണയുവാൻ ഈ നിലവിളക്കും..ഓ..ഓ...ഓ...