മൂകമായി തായ്മനം തേങ്ങി.
കണ്ണീരായതു പെയ്തിറങ്ങി
കരിയുമീ പൂമരം
ഇരുളുമീ വാനവും
അണയുവാൻ ഈ നിലവിളക്കും..ഓ..ഓ...ഓ...
നീയാണെന്നുമെൻ പൊന്നുണ്ണി...
നിൻ ചിരിയാലെൻ മനം തുളുമ്പി...
എന്നിലലിഞ്ഞൊരു പുണ്യം നീ..
എന്നെയറിഞ്ഞ സുകൃതം നീ..
നിനക്കായ് നേർന്ന എൻ പ്രാർത്ഥനകൾ..
പടുതിരിയായ് എരിഞ്ഞടങ്ങി..
ഈ മനം നിനക്കായ് വിങ്ങി..
നിൻ വിളി കേൾക്കാൻ കൊതിച്ചു..
പറയാതെ നീ പടിയിറങ്ങി..
അകലത്തെങ്ങോ മാഞ്ഞകന്നു..
പിൻവിളിപോലും കേൾക്കാതെ..
നിൻവഴി തേടി നീ നടന്നകന്നു...
നിനക്കായ് പാടിയ ഈ താരാട്ടും
ഈ പടിവക്കിൽ വീണുടഞ്ഞു...
അമ്മതൻ പൊന്മനം നീറി..
ചുടു നറുനീരായി മണ്ണടിഞ്ഞു...
മൂകമായി തായ്മനം തേങ്ങി.
കണ്ണീരായതു പെയ്തിറങ്ങി
കരിയുമീ പൂമരം
ഇരുളുമീ വാനവും
അണയുവാൻ ഈ നിലവിളക്കും..ഓ..ഓ...ഓ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ