നിശബ്ദത....
നിശബ്ദത..
ചിലർക്കത് സഹനമാണ്..
ഉള്ളെരിയുന്ന വേദന,
മിണ്ടാതെ..കടിച്ചമർത്തുപോഴും
അറിയാതെ നിറഞ്ഞുപോകും
കണ്ണിലെന്നും കണ്ണീർതുള്ളികൾ...
നിശബ്ദത...
പലർക്കും വിരഹത്തിന്റെ
വാൾമുനയാണ്...
ഹൃദയത്തിൽ,ഒറ്റപെടലിന്റെ മുറിപ്പാട്
കോറി വരയ്ക്കപ്പെടുമ്പോളും
മൗനം കൊണ്ടു മരുന്നുപുരട്ടും അവർ..
നിശബ്ദത.. മറ്റു ചിലർക്കു.
ഒഴിഞ്ഞുമാറലാണ്...
ഒന്നു മുഖം തരാതെ...
അദൃശ്യമായ ദൂരത്തേക്കു
ഒന്നും മിണ്ടാതെ പോയി
ഒറ്റക്ക് വേരിറങ്ങുന്നവർ
ചിലർക്കെങ്കിലും..
നിശബ്ദത പ്രണയമാണ്...
ഉള്ളിൽ പൂവണിഞ്ഞ
പ്രേമം പോലും..
മിണ്ടാതെ.. പറയാതെ..
ഒരുചെറു പുഞ്ചിരിയിൽ
കൈമാറും ഇവർ..
ചിലർക്ക് നിശബ്ദത...
പ്രതികാരമാണ്!!
കനലെരിയുന്ന മനസ്സിൽ...
ഊതിയുരുക്കി മൂർച്ച കൂട്ടിവെച്ചു
യുദ്ധം കാത്തിരിക്കുന്ന
വെറിയുടെ പടവാളാണത്..
നിശബ്ദത...
ഒരുതരത്തിൽ മരണമാണ്..
ആറടി മണ്ണിന്റെ ഇരുണ്ട
ചുവരുകൾക്കിടയിൽ
ജയിച്ചു നേടിയാതൊക്കെയും
മൂടിവെച്ചു..
മൗനം കൊണ്ടുള്ള
യാത്ര പറച്ചിലാണ്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ