പാൽനിലാവിൻ പൂങ്കതിർ പോലെ പുഞ്ചിരിക്കും ഓമന നീ..
തേൻവയമ്പിൻ മധുരം തൂകി
ഓടിവരും കണ്മണി നീ..
ചിതറിതെന്നും മുത്തുകൾ പോലെ കലപില കൊഞ്ചും
പൊന്മണി നീ..
എൻ കണ്ണ് നീ..കണ്ണിൻ കണ്മണീ...നീ
നീയുറങ്ങാൻ പാടി എന്നും താരാട്ടിൻ ഈരടികൾ..
നിന്നെ ഊട്ടാൻ എന്നും കയ്യിൽ..വെണ്ണ ചോറും പാലമൃതും..
എന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങും പലകോടി പുണ്യം നീ..
(എൻ കണ്ണ് നീ..കണ്ണിൻ കണ്മണീ...നീ)
നിന്നെ വിളിക്കാൻ പേരുകളൊന്നും മതിയാവില്ലിനി
പൊൻ കതിരെ..
നിന്നിൽ ചൂടാൻ പീലികൾ പോരാ അമ്പാടിതേന്മൊഴിയെ..
എന്റെ കരളിൽ തെളിഞ്ഞുകത്തും ഒരുപൊൻ നെയ്തിരി നീ...
(പാൽനിലാവിൻ പൂങ്കതിർ പോലെ പുഞ്ചിരിക്കും ഓമന നീ..)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ