2017 മാർച്ച് 16, വ്യാഴാഴ്‌ച

Song6

പൂ പൊഴിയാത്ത പൂക്കാലം വേണം...
ഇതളടരാതെ പൂമണം വേണം..
നിനവിൽ കുളിരായി നിൻ സ്വരം വേണം...
കനവിൽ..ചിരിയായി നിൻ മുഖം വേണം...
പൊന്നലകളിൽ  അലയാം കളിവഞ്ചിയിൽ..
തെന്നലുകളെ തഴുകാം
ഈമേടയിൽ..
കണ്ണിമകളെ തഴുകാം
പൊൻ പീലിയാൽ..
മഞ്ജിമകളിൽ
നറുതേനായിടാം...
(പൂ പൊഴിയാത്ത പൂക്കാലം വേണം...
ഇതളടരാതെ പൂമണം വേണം..)
പൊൻകസവു നെയ്‌യാം
ഈ മൺവീണയിൽ...
സ്വരജതികൾ കോർക്കാം
ഈ സാരങ്കിയിൽ
പൂവിതളായി മാറും
അധരങ്ങളിൽ..
തേൻകണം ചാർത്താം
മുത്തങ്ങളായി..
പൂ പൊഴിയാത്ത പൂക്കാലം വേണം...
ഇതളടരാതെ പൂമണം വേണം..
നിനവിൽ കുളിരായി നിൻ സ്വരം വേണം...
കനവിൽ..ചിരിയായി നിൻ മുഖം വേണം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ