2017 മാർച്ച് 14, ചൊവ്വാഴ്ച

Song3

മറക്കുവാൻ പോലും മറന്നൊരു വരികളായി..
നിൻ പാട്ടു മൂളുന്നു ഈ തെന്നൽ...
അണയുവാൻ പോലും മറന്നൊരു
നെയ്തിരി എരിയുന്ന കനവായി എൻ മനസ്സിൽ...
വിധിയാൽ അകന്നയീ ഇരു ഹൃദയം...
അതിലറിയാതെ പൂവിട്ട നഷ്ടസ്വപനം..
തീരത്തടുക്കാത്ത തോണി പോലെ..
ഇളം കാറ്റിൽ ഉലയുന്നു നോവ് മാത്രം...
(മറക്കുവാൻ പോലും മറന്നൊരു വരികളായി..
നിൻ പാട്ടു മൂളുന്നു ഈ തെന്നൽ...)
പറയാതെ കൈമാറി നൂറു സ്വപ്നം..
പിന്നെ പറയാതെ വിടചൊല്ലി
അകന്നു നമ്മൾ..
ആ കനവിന്നും ഓർത്തു നമ്മൾ..
തഴുകി തലോടും മനസ്സിൻ അറയിൽ..
(മറക്കുവാൻ പോലും മറന്നൊരു വരികളായി..
നിൻ പാട്ടു മൂളുന്നു ഈ തെന്നൽ...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ