2017 മാർച്ച് 18, ശനിയാഴ്‌ച

Song7

കാതിരുന്നേൻ....നിൻ
പിൻവിളിക്കായി...
തേടി നിന്നേൻ നിൻ മുഖം കാണുവാൻ..
നിഴലായി എങ്കിലും..ആ നിഴലിൽ ചേരുവാൻ ഒരു നാൾ എങ്കിലും...

മഴയിൽ നനയും പനിനീരു പോൽ..
അഴലിൽ പൊഴിയും കണ്ണീരായി ഞാൻ..
ഇനിയും വരുവാൻ വഴി നീളെയും
വിരിയുന്നൊരീ പൂക്കളും..
കുറുകും കുയിലും..കളി തെന്നലും..
കളിവഞ്ചിയും നമ്മളും...

നീട്ടി നിന്റെ കൈകളിൽ കൈകൾ കോർത്തതില്ല ഞാൻ..
പാട്ടു് മൂളും ചുണ്ടുകൾ..വരികൾ തേടിയില്ലയോ...

ഇനിയീവസന്തരാവിലും..
വിരിയുന്ന നോവിന് മുള്ളുകൾ..
അകലാതിരുന്നുവെങ്കിൽ നാം ഒരു പൂവിതളായെങ്കിലോ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ