കൈപൊത്തി ഒഴുകുന്ന നീർച്ചാലുകൾ ..കണ്ണീർ.
തേങ്ങുന്ന മനസ്സിന്റെ ഗദ്ഗദങ്ങൾ..
മുറിവേറ്റു കേഴുന്ന വേദനകൾ..കണ്ണീർ
അഴലിന്റെ നിലക്കാത്ത നെടുവീർപ്പുകൾ..
പൊഴിയുവാനാണെങ്കിൽ എന്തിനീ പൂക്കാലം വഴിതെറ്റി വന്നെന്റെ പൂവാടിയിൽ...
അകലുവാനാണെങ്കിൽ എന്തിനടുത്തു നീ ഞാനാകുമെന്റെ ഏകാന്തതയിൽ...
(കൈപൊത്തി ഒഴുകുന്ന നീർച്ചാലുകൾ ..കണ്ണീർ.
തേങ്ങുന്ന മനസ്സിന്റെ ഗദ്ഗദങ്ങൾ..)
ഒന്നും പറയുവാനില്ലെങ്കിൽ എന്തിനു തന്നു ആശ തൻ തേൻവസന്തം.
ഒരു മഞ്ഞുതുള്ളിയാൽ കുളിർ തന്നു പിരിയുവാൻ എന്തേ നീ ഇനിയും വിരുന്നുവന്നു..??
കൈപൊത്തി ഒഴുകുന്ന നീർച്ചാലുകൾ ..കണ്ണീർ.
തേങ്ങുന്ന മനസ്സിന്റെ ഗദ്ഗദങ്ങൾ..
മുറിവേറ്റു കേഴുന്ന വേദനകൾ..കണ്ണീർ
അഴലിന്റെ നിലക്കാത്ത നെടുവീർപ്പുകൾ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ