മനുഷ്യാ..നിനക്കു ജീവിക്കാൻ
ആയുസ്സു ആവോളം നൽകി..
വേണ്ടിയിരുന്നില്ല...വലിയ തെറ്റ്..
നീ ജീവിക്കുന്തോറും..
പലരും ആകാലചരമം
പ്രാപിക്കുന്നു...
ഒന്നിമില്ലാതെ ജീവിക്കാൻ പടിിച്ചവരെക്കാൾ..
നിനക്കു എല്ലാം വേണം..
നിനക്കു മാത്രമായി..
കാട്..
നിനക്കു വേണ്ടി..നീ കാരണം..
ഇഞ്ചിഞ്ചായിമരണം കാത്തുകിടക്കുന്ന
പടു വൃദ്ധനായിരിക്കുന്നു..
നിന്നെ ഊട്ടി വളർത്തി..
തണലേകി..വിരുന്നൂട്ടി തളർന്നു
നരച്ച പാവം വൃദ്ധൻ..
കഴുത്തിൽ കത്തി വച്ചു
നീ ആ പാവത്തെ പറ്റിച്ചു,
സ്വത്തുക്കൾ തീറെഴുതി..,
പരന്ന പച്ചപ്പുകൾ..നിന്റെ
ചൂതാട്ട കോട്ടകളാക്കി..
ഹരിതാഭമായ രോമാകൂപങ്ങളിൽ
നര പടർത്തി..
കൊടുംവേനലിൽ കത്തുന്ന വെയിലിൽ.. പാവത്തിന്റെ തൊലിയുരിഞ്ഞു...
ഇല കരിഞ്ഞു..പൊഴിഞ്ഞു...
ഒരു തുള്ളി കണ്ണീരൊഴുക്കാനാവാതെ
അരുവികൾ വരണ്ടുണക്കി..
ഓർമ്മകൾ അയവിറക്കി ഇനിയൊരുശുഭമരണം
കാത്തു ചുരുണ്ടുകൂടി..
കാടെന്ന പടുകിളവൻ...
മഴ...പുഴ...
ഇരട്ടപെങ്കൊടികൾ.. ഇവർ
അഴകിന്റെ തരുണികൾ..
ഇവരിലലിയാൻ കൊതിച്ചു
മനുഷ്യാ നീയെന്ന കള്ളകാമുകൻ..
എങ്കിലുമിവരെ നീ പറ്റിച്ചു.. പലകുറി..
പുഴയുടെ മണലൂറ്റി അവളുടെ
മാനം കവർന്നു..
മഴയുടെ കൂടപിറപ്പായ കാടിന്റെ കഴുത്തറുത്തു..
ഈ ത്രികോണ പ്രണയത്തിൽ
ഇരുവരും നീയാൽ പലവട്ടം
ചതിക്കപ്പെട്ടു..ക്രൂരമായി മാനഭംഗപ്പെട്ടു..
ഇന്നിപോൾ..
പിണ്ഡം വച്ച് പടിയിറങ്ങിയ അവരുടെ കരുണ തേടുന്നു..പാവം കാമുകൻ...
ഒരിറ്റു നീരിനായി..യാഗങ്ങൾ..
പ്രാർത്ഥനകൾ..ഒട്ടിയ ഓട്ടു
പാത്രങ്ങളുടെ നെഞ്ചത്തടിച്ച
നിലവിളികൾ..
കേഴുക നാരാധമാ..കാലിൽ വീണു
നീ മാപ്പിരക്കുക..
മഴയോ? പുഴയോ? കനിയട്ടെ ഒരുവട്ടം...
നീ മരിക്കും മുന്നേ..
ചുണ്ടു നനയാൻ..
ഒരിറ്റു നീര് കടം തരാൻ..
ശുഭം..
ശ്രീജു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ