ചുരം കടന്നിറങ്ങി വന്നൊരു നാടൻ പെണ്ണ്..
പുഞ്ചിരിച്ചൊളിഞ്ഞുനോക്കിയ കള്ള കണ്ണ്..
നടന്നു നീങ്ങിയ കാലിൽ തത്തിയ വെള്ളികൊലുസ്സു..
അതിൽ കൊളുത്തിയുടക്കി
നിലത്തുവീണു എന്റെ മനസ്സ്...
പറയാതെ പറഞ്ഞു പലവട്ടം..
ഉള്ളിൽ തോന്നിയ തേരോട്ടം..
എന്നുമെറിഞ്ഞൊരു മിണ്ടാട്ടം..
അതിൽ കണ്ടു ഞാനൊരു ചാഞ്ചാട്ടം..
(ചുരം കടന്നിറങ്ങി വന്നൊരു നാടൻ പെണ്ണ്..
പുഞ്ചിരിച്ചൊളിഞ്ഞുനോക്കിയ കള്ള കണ്ണ്..)
അഴകൊരു പൂവായ് വിരിയുമ്പോൾ...
അതിൽ തേൻ നുകരുന്നൊരു
വണ്ടായി ഞാൻ
പുഞ്ചിരി വിരിയും ചെഞ്ചുണ്ടോ..
പൂവമ്പുകൾ എയ്തു പലവട്ടം..
(ചുരം കടന്നിറങ്ങി വന്നൊരു നാടൻ പെണ്ണ്..
പുഞ്ചിരിച്ചൊളിഞ്ഞുനോക്കിയ കള്ള കണ്ണ്..)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ