അങ്ങകലെ കൊടുങ്കാറ്റും
പേമാരിയും ഉണ്ടായിരിക്കാം...
ഊതികാച്ചിയ സ്വപ്‌നങ്ങളതിൽ ഒഴുകിപോയിരിക്കാം..
എല്ലാം കത്തിയെരിക്കാൻ
ഒരു കാട്ടു തീ പടർന്നിരിക്കാം...
കാത്തുസൂക്ഷിച്ച മോഹങ്ങളതിൽ എരിഞ്ഞു പോയിരിക്കാം..
കൈകൾ മരവിച്ചു പോകുന്ന
മഞ്ഞു പെയ്യുന്നുണ്ടാവാം..
നിന്റെ പ്രേമം ജനിച്ച ഹൃദയം അതിൽ മരവിച്ചു പോയിരിക്കാം..
വരിഞ്ഞുകെട്ടിയ ചങ്ങലകൾ മുറുകുന്നുണ്ടാവാം.
യാത്രപറയാനൊരുങ്ങിയ
കൈകളതിൽ ഞെരിഞ്ഞു മുറിഞ്ഞിട്ടുണ്ടാവാം...
ഒരുപക്ഷെ..എല്ലാം ഉള്ളിലൊതുക്കി
നീ ഒരു നെരിപ്പോടായെരിയുന്നുണ്ടാവാം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ